ജീവിതം എന്ത് രസകരമായ ഒരു സത്യമാണെന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്.ദിവസങ്ങള്‍, വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോകുന്നു.പലരും എന്തൊക്കെയോ വെട്ടിപിടിക്കാനുള്ള ശ്രമത്തിലാണ്.അങ്ങനെ വെട്ടിപിടിച്ചവര്‍ എന്ത് നേടി എന്ന് പില്‍ക്കാലത്ത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ജീവിതത്തിന്റെ അനുഭവങ്ങളാണ് മനുഷ്യനെ ചിന്തിപ്പിക്കുന്നത്.അവനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് പ്രതീക്ഷകളാണ്,സ്വപ്നങ്ങളാണ്.പക്ഷെ അവന്‍ എവിടെ എത്തിച്ചേരണം എന്ന് തീരുമാനിക്കുന്നത് ദൈവമാണ്.
അവനും ഒത്തിരി പ്രതീക്ഷകളുണ്ടായിരുന്നു,സ്വപ്നങ്ങളുണ്ടായിരുന്നു.പക്ഷെ,ദൈവത്തിനു അവനെ പറ്റി അതിലും കൂടുതല്‍ സ്വപ്നങ്ങളുണ്ടായിരുന്നു.അത് നിറവേറ്റാന്‍ അവന്‍ ദൈവത്തിന്ടെ അടുത്ത് പോയി.പക്ഷെ ആവശ്യങ്ങളില്‍ അവന്‍ ഇപ്പോഴും കൂടെയുണ്ട്.അവന്‍ സഞ്ചരിച്ച വഴികളില്‍ എത്ര പേര്‍ ഇന്നും അവനെ ഓര്‍ക്കുന്ടെന്നറിയില്ല.പലപ്പോഴും സന്തോഷജന്മാദിനം ആശംസിക്കാന്‍ ഭാഗ്യമില്ലാതെ പോയല്ലോ എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെടാറുണ്ട് .എങ്കിലും സങ്കടം ഉള്ളിലൊതുക്കി സന്തോഷിക്കാരുമുണ്ട് .ജീവിതത്തെ ബോള്‍ഡ് ആയി കാണാന്‍ ദൈവം സഹായിക്കട്ടെ.
ബാംഗ്ലൂര്‍,ചെന്നൈ,പൂനെ,ഗോവാ ..എവിടെയൊക്കെയോ ദൈവം എത്തിക്കുന്നു..ഗോവയിലെ ചില അനുഭവങ്ങള്‍ വളരെ സന്തോഷം തരുന്നു.കാഴ്ചകള്‍ മനോഹരമാണ്.എല്ലാവരും സന്തോഷിക്കുന്നു.ആര്‍ക്കും ഒരു വേദനയുമില്ല.ഒരു മനോഹര ലോകം.
ഗോവയിലുള്ള ഫ്രാന്‍സിസ് സവിഔര് പുണ്യവാളന്റെ പള്ളിയിലെ ചില ചിത്രങ്ങള്‍ ഇതാ കാണുക
തുടരും...
No comments:
Post a Comment